#koothattukulam | ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്

#koothattukulam | ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്
Jun 28, 2024 10:54 AM | By Amaya M K

കൂത്താട്ടുകുളം : (piravomnres.in) പള്ളിയിലും മദ്ബഹയിലുമായി ചിത്രീകരിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക.

1915ൽ സ്ഥാപിതമായ പള്ളിയുടെ പുനരുദ്ധാരണത്തിനുശേഷം 1959ലാണ് ചിത്രങ്ങൾ വരച്ചത്. ചിത്രകാരൻ ബിജുലാൽ കോഴിക്കോടും സംഘവും ഏറെ പണിപ്പെട്ടാണ് ചിത്രങ്ങളിലെ കറയും പാടുകളും നീക്കിയത്. പൊട്ടിയ ഭാഗങ്ങൾ ചുണ്ണാമ്പ് പാറപ്പൊടിയും പ്രത്യേക പശയും ചേർത്ത് പുനർനിർമിച്ചു.

തുടർന്നാണ് ഇലച്ചായംകൊണ്ട് മനോഹരമാക്കിയത്. സാധാരണ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഐക്കണോഗ്രാഫിയിലാണ് വരയും വർണവും. ഈ മേഖലയിൽ പഠനം നടത്തുന്ന വിദ്യാർഥികൾ പള്ളിയിലെ പെയിന്റിങ് കാണാൻ എത്താറുണ്ടെന്ന് വികാരി ഗീവർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു.

ചിത്രങ്ങളുടെ പുനർനിർമാണം ഉൾപ്പെടെ 30 ലക്ഷം രൂപ മുടക്കിയാണ് പള്ളിയുടെ നവീകരണം പൂർത്തിയായത്. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമപ്പെരുന്നാളും പള്ളി കൂദാശയും വെള്ളി രാത്രി 8.30 മുതൽ നടക്കും. ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ അത്താനാസിയോസ് മുഖ്യകാർമികനാകും.

ശനി രാവിലെ 8.30ന് മൂന്നിന്മേൽ കുർബാനയും പെരുന്നാൾ ചടങ്ങുകളും നടക്കുമെന്ന് ട്രസ്റ്റിമാരായ പി എം കുര്യാക്കോസ്, ഷിബു കുര്യാക്കോസ് എന്നിവർ പറഞ്ഞു.

#Kozhipilly #St. #Peter and St. #Paul's #Orthodox by #restoring #leafy #pictures

Next TV

Related Stories
#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Jun 30, 2024 08:28 PM

#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വീട്ടിലെ കോഴിക്കൂട്ടിൽനിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിയേറ്റതാണെന്നാണ് നിഗമനം. തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ...

Read More >>
#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

Jun 30, 2024 07:28 PM

#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ ഇവ കണ്ടെത്തിയത്‌. സ്വർണാഭരണങ്ങളും മൊബൈൽഫോണുകളും ഐപാഡ്‌, ലാപ്ടോപ് എന്നിവയുമാണ്‌...

Read More >>
#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Jun 30, 2024 07:21 PM

#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍...

Read More >>
#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

Jun 30, 2024 01:01 PM

#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

എറണാകുളം മഹാരാജാസ് കോളേജിലെ എൻസിസി കേഡറ്റുകളും കർഷകരും വാർഡ് മെമ്പറും കൃഷി ഓഫീസറും നിവാസികളും വിത്തെറിയലിൽ പങ്കെടുത്തു....

Read More >>
#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

Jun 30, 2024 12:49 PM

#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത്...

Read More >>
#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

Jun 30, 2024 12:39 PM

#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു പോ​യി പ്ര​കൃ​തി​വി​രു​​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ആ​വ​ര്‍ത്തി​ച്ച്...

Read More >>
Top Stories