#accident | തടിലോറിയിൽ ഇടിച്ച് ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

#accident | തടിലോറിയിൽ ഇടിച്ച് ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
Jun 28, 2024 10:19 AM | By Amaya M K

മൂവാറ്റുപുഴ:(piravomnews.in) എറണാകുളം മൂവാറ്റുപുഴയില്‍ തടിലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് തലകീഴായി വീണ് അപകടം.

അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വാഴക്കുളം തൈക്കുടിയില്‍ നിതീഷ് ദിനേശന്‍ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്.നിതീഷിനോടൊപ്പം ജീപ്പില്‍ ഒപ്പമുണ്ടായ സുഹൃത്ത് ജോസ്‌മോനാണ് ഗുരുതര പരിക്കേറ്റത്.

പരിക്കേറ്റ ജോസ്മോന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മുവ്വാറ്റുപുഴ ആരക്കുഴ റോഡില്‍ പെരുമ്പല്ലൂരിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിതീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ തടി കയറ്റിവന്ന ലോറിയില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ശേഷം വീടിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പ് രണ്ടായി പിളര്‍ത്തു. പാറേക്കുടി ജോബിയുടെ വീടിന്റെ മതിലാണ് അപകടത്തിൽ തകർന്നത്.

നിതീഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

After #hitting the #timber #truck, the #jeep #broke the wall of the #house and #overturned; A #tragic end for the #young man

Next TV

Related Stories
#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Jun 30, 2024 08:28 PM

#snakebite | കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

വീട്ടിലെ കോഴിക്കൂട്ടിൽനിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിയേറ്റതാണെന്നാണ് നിഗമനം. തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ...

Read More >>
#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

Jun 30, 2024 07:28 PM

#Robbery | മസാജ്‌ സെന്ററിലെ കവർച്ച ; സ്വർണാഭരണങ്ങളും
ആയുധങ്ങളും കണ്ടെത്തി

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ ഇവ കണ്ടെത്തിയത്‌. സ്വർണാഭരണങ്ങളും മൊബൈൽഫോണുകളും ഐപാഡ്‌, ലാപ്ടോപ് എന്നിവയുമാണ്‌...

Read More >>
#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Jun 30, 2024 07:21 PM

#blast | റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍...

Read More >>
#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

Jun 30, 2024 01:01 PM

#vypin | നാലുകണ്ടം പാടശേഖരത്തിൽ 
പൊക്കാളിക്കൃഷി തുടങ്ങി

എറണാകുളം മഹാരാജാസ് കോളേജിലെ എൻസിസി കേഡറ്റുകളും കർഷകരും വാർഡ് മെമ്പറും കൃഷി ഓഫീസറും നിവാസികളും വിത്തെറിയലിൽ പങ്കെടുത്തു....

Read More >>
#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

Jun 30, 2024 12:49 PM

#accidentcase | മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത്...

Read More >>
#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

Jun 30, 2024 12:39 PM

#imprisonment | എ​ട്ടു വ​യ​സ്സു​കാ​ര​നെ​തി​രെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ; 30കാ​ര​ന് ക​ഠി​നത​ട​വും പി​ഴ​യും

ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു പോ​യി പ്ര​കൃ​തി​വി​രു​​ദ്ധ ലൈം​ഗി​കാ​ക്ര​മ​ണം ആ​വ​ര്‍ത്തി​ച്ച്...

Read More >>
Top Stories