---
title: "#accident | ട്രെയിനിൽ ഓടികയറാൻ ശ്രമിക്കവെ അപകടം,വയോധികയ്ക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ "
english_title: "An #RPF #officer #rescued an #elderly #woman in an #accident while #trying to #run into the #train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215600/an-rpf-officer-rescued-an-elderly-woman-in-an-accident-while-trying-to-run-into-the-train"
published_at: "2024-06-28T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e3eb452fc8_accident4.jpg"
keywords: []
---

# #accident | ട്രെയിനിൽ ഓടികയറാൻ ശ്രമിക്കവെ അപകടം,വയോധികയ്ക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ 

> **Lead Summary:** തിരൂർ: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിലേക്കു വീഴാൻപോയ വയോധികയെ വലിച്ചുകയറ്റി രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ.

## Article Content

തിരൂർ: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയിലേക്കു വീഴാൻപോയ വയോധികയെ വലിച്ചുകയറ്റി രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ.

തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം – പുണെ എക്‌സ്പ്രസിലേയ്ക്ക്‌ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളാണ് ട്രെയിനിൽ ഓടി കയറാൻ ശ്രമിച്ചത്. ബോഗിക്കുള്ളിലേക്ക് കയറാൻ ശ്രമിക്കവേ ഒരാൾ നിലത്തു വീഴുകയായിരുന്നു.

വീഴ്ച്ചയിൽ കാൽ ട്രെയിനിന് അടിയിലേക്ക് പോകുകയായിരുന്നു. പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ എസ് സുരേഷ് കുമാറാണ് വയോധികയെ രക്ഷപ്പെടുത്തിയത്.

സ്ത്രീയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ട്രെയിനിൽ കയറ്റുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥനായ സുരേഷ് ചെങ്ങന്നൂർ സ്വദേശിയാണ്. മൂന്ന് വർഷമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215600/an-rpf-officer-rescued-an-elderly-woman-in-an-accident-while-trying-to-run-into-the-train)