---
title: "#Bhuthankett | ഭൂതത്താൻകെട്ടിൽ അപൂർവയിനം പാതാള തവളയെ കണ്ടെത്തി"
english_title: "A rare #species of #underworld #frog was #found in #Bhuthankett"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215598/a-rare-species-of-underworld-frog-was-found-in-bhuthankett"
published_at: "2024-06-28T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e3b9aef44c_thavala.jpg"
keywords: []
---

# #Bhuthankett | ഭൂതത്താൻകെട്ടിൽ അപൂർവയിനം പാതാള തവളയെ കണ്ടെത്തി

> **Lead Summary:** **കോതമംഗലം : ** പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെട്ടുന്ന അപൂർവയിനം പാതാള തവളയെ ഭൂതത്താൻകെട്ട് വനമേഖലയിൽ കണ്ടെത്തി.

## Article Content

**കോതമംഗലം : ** പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെട്ടുന്ന അപൂർവയിനം പാതാള തവളയെ ഭൂതത്താൻകെട്ട് വനമേഖലയിൽ കണ്ടെത്തി.

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ തുണ്ടം റെയ്‌ഞ്ചിലെ തേക്കുതോട്ടത്തിലെ റോഡിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി ഗോകുൽ തവളയെ കണ്ടത്‌. വ്യാഴം രാവിലെ എട്ടിന് വനപരിശോധനയ്‌ക്കിടയിലാണ്‌ പാതാള തവളയെ തിരിച്ചറിഞ്ഞത്.

ബലൂൺ തവള, പർപ്പിൾ തവള എന്നീ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. വർഷത്തിൽ ഒരുതവണ മാത്രം മണ്ണിനടിയിൽനിന്ന്‌ പുറത്തുവരുന്നതിനാൽ ‘മാവേലിത്തവള’യെന്നും വിളിക്കാറുണ്ട്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ കേരളത്തിൽ അപൂർവമായി കാണപ്പെടുന്നതാണെന്ന് പ്രശസ്ത വന്യജീവി ശാസ്ത്രജ്ഞൻ ഡോ. ആർ സുഗതൻ പറഞ്ഞു.

ഏഴ് സെന്റിമീറ്റർവരെ നീളമുള്ള ഇവ മണ്ണിനടിയിലാണ്‌ ജീവിതത്തിന്റെ മുഖ്യഭാഗവും ചെലവഴിക്കുന്നത്‌. ഇവ വർഷത്തിലൊരിക്കൽ മൺസൂണിൽ പ്രജനനലക്ഷ്യത്തോടെ മാത്രമാണ് പുറത്തേക്ക് വരിക. ഇവയുടെ പ്രധാന ആഹാരം ചിതലുകളും മറ്റുമാണ്‌

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215598/a-rare-species-of-underworld-frog-was-found-in-bhuthankett)