---
title: "#Muvattupuzha | മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് കെയറിന്റെ ഹോംകെയർ പദ്ധതി തുടങ്ങി"
english_title: "#Muvattupuzha #Kaniv #Palliative #Care's #home #care #project #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215588/muvattupuzha-kaniv-palliative-cares-home-care-project-started"
published_at: "2024-06-28T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e35a9e7824_kaniv.jpg"
keywords: []
---

# #Muvattupuzha | മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് കെയറിന്റെ ഹോംകെയർ പദ്ധതി തുടങ്ങി

> **Lead Summary:** മൂവാറ്റുപുഴ : ജീവകാരുണ്യപ്രവർത്തനത്തിൽ രണ്ടുവർഷം പിന്നിട്ട മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് കെയറിന്റെ ഹോംകെയർ പദ്ധതി തുടങ്ങി.

## Article Content

മൂവാറ്റുപുഴ : ജീവകാരുണ്യപ്രവർത്തനത്തിൽ രണ്ടുവർഷം പിന്നിട്ട മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് കെയറിന്റെ ഹോംകെയർ പദ്ധതി തുടങ്ങി.

ആദ്യഘട്ടം ജൂലൈ ഒന്നുമുതൽ തെരഞ്ഞെടുത്ത രോഗികളുടെ വീടുകളിൽ ഹോംകെയർ ടീം എത്തി പരിചരണം തുടങ്ങും. ഹോംകെയർ പദ്ധതി കനിവ് ജില്ലാ പ്രസിഡന്റ് സി എൻ മോഹനൻ ഉദ്ഘാടനംചെയ്‌തു. പാലിയേറ്റീവ് ടീം ക്യാപ്റ്റനും നഴ്സുമായ ആദർശിന് സി എൻ മോഹനൻ ഹോംകെയർ കിറ്റ് കൈമാറി.

ചെമ്പകമഠം സി പി സരോജിനി അമ്മയുടെ സ്മരണയ്ക്ക് മക്കളും കൊച്ചുമക്കളും ചേർന്ന് സമാഹരിച്ച് ബാങ്കിൽ നിക്ഷേപിച്ച തുകയുടെ പലിശ എല്ലാവർഷവും കനിവ് പ്രവർത്തനങ്ങൾക്ക് നൽകുന്നതിന്റെ ഭാഗമായി ആദ്യവർഷത്തെ വിഹിതം കുടുംബാംഗങ്ങളിൽനിന്ന് സി എൻ മോഹനൻ ഏറ്റുവാങ്ങി.

കനിവിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങുന്നതിനുള്ള 55,000 രൂപയുടെ ചെക്ക് മേരി ജോർജ് തോട്ടം, സി എൻ മോഹനന് കൈമാറി. എംബിബിഎസ് വിജയച്ചവരെ എ പി വർക്കി മിഷൻ ആശുപത്രി ചെയർമാൻ പി ആർ മുരളീധരൻ അനുമോദിച്ചു.

മൂവാറ്റുപുഴ കനിവ് ചെയർമാൻ എം എ സഹീർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, മൂവാറ്റുപുഴ ഹൗസിങ് സഹകരണ സംഘം പ്രസിഡന്റ് യു ആർ ബാബു, കനിവ് ജില്ലാ ഡയറക്ടർ ഖദീജ മൊയ്തീൻ, ഡോ. രവീന്ദ്രനാഥ കമ്മത്ത്, കനിവ് സെക്രട്ടറി കെ എൻ ജയപ്രകാശ്, ട്രഷറർ വി കെ ഉമ്മർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215588/muvattupuzha-kaniv-palliative-cares-home-care-project-started)