---
title: "#arrested | മയിലിനെ പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ "
english_title: "Two #people were #arrested for #trying to #cook #peacock and #eat it"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215587/two-people-were-arrested-for-trying-to-cook-peacock-and-eat-it"
published_at: "2024-06-28T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e33abe492f_arrest.jpg"
keywords: []
---

# #arrested | മയിലിനെ പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ 

> **Lead Summary:** പെരുമ്പാവൂർ : മയിലിനെ പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. '

## Article Content

പെരുമ്പാവൂർ : മയിലിനെ പാചകം ചെയ്ത് കഴിക്കാന്‍ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. '

മുടക്കുഴ അകനാട് കുന്നുമ്മേല്‍ വീട്ടില്‍ രവീന്ദ്രന്‍ (63), സഹോദരന്‍ സാബു(49) എന്നിവരാണ് അറസ്റ്റിലായത്. വീടിനുമുന്നിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ചത്ത മയിലിനെയാണ് കറിവയ്ക്കാൻ ശ്രമിച്ചെതെന്ന് പിടിയിലായവർ പറഞ്ഞെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

മയിലിനെ കഷ്ണങ്ങളാക്കിയ നിലയിലാണ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. നാലു കിലോയിലധികം തൂക്കമുളള ആണ്‍മയിലിന്റെ മാംസവും പീലികളും വനംവകുപ്പ് പിടിച്ചെടുത്തു. മയിലി​ന്റെ മാംസം പരിശോധനയ്ക്ക് അയക്കും.

ഇരുവരേയും വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും. റേഞ്ച് ഓഫീസര്‍ ആര്‍ അതീഷ്, കെ കെ മനോജ്, എസ് എസ് കണ്ണന്‍, ബേസില്‍ ചാക്കോ, ടി കെ അനുമോള്‍ എന്നിവര്‍ അന്വേഷകസംഘത്തിലുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215587/two-people-were-arrested-for-trying-to-cook-peacock-and-eat-it)