മലപ്പുറം : (piravomnews.in) മലപ്പുറം ഉദിരംപൊയിലില്‍ രണ്ടു വയസുകാരി മരിച്ചു. പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന പരാതിയുമായി മാതാവും ബന്ധുക്കളും രംഗത്തെത്തി.
രണ്ടു വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും പറയുന്നു. ദേഹത്ത് കരുവാളിച്ച പാടുകളുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് 4ന് വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
#Two-year-old girl died; #mother said that her #father #beat her to #death