കൊടുംക്രൂരത ; മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ മുഖത്ത് രാസവസ്തു ഒഴിച്ചതായി പരാതി

കൊടുംക്രൂരത ; മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ മുഖത്ത് രാസവസ്തു ഒഴിച്ചതായി പരാതി
Jul 13, 2025 10:06 AM | By Amaya M K

എറണാകുളം : ( piravomnews.in ) എറണാകുളം പുത്തൻകുരിശിൽ പട്ടിക്കുട്ടിയോട് കൊടുംക്രൂരത. മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ മുഖത്ത് രാസവസ്തു ഒഴിച്ചതായി പരാതി.

അയൽവാസിക്കെതിരെയാണ് ആരോപണം. രാസവസ്തു മുഖത്ത് ഒഴിച്ചതോടെ പട്ടിക്കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങൾക്ക് തകരാർ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മോനിപ്പിള്ളി സ്വദേശി നയന മോളാണ് പുത്തൻ കുരിശു പോലീസിൽ പരാതി നൽകിയത്.

രണ്ട് ദിവസംമുൻപാണ് സംഭവം ഉണ്ടായത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പട്ടിക്കുട്ടിയോട് ക്രൂരത ചെയ്തത്. രാസവസ്തു വായിലൂടെ ശരീരത്തിലെത്തിയതായാണ് ഡോക്ടർമാർ പറഞ്ഞു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് നേരത്തെ അയൽവാസി പട്ടിക്കുട്ടിയെ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നുണ്ട്.

പട്ടിക്കുട്ടിയുടെ കൈയിൽ ചവിട്ടിപിടിച്ചതിനാൽ കൈയിലെ അസ്ഥികൾക്കും പൊട്ടൽ സംഭവിച്ചതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയൽവാസിയാണോ ക്രൂരതയ്ക്ക് പിന്നിലെന്നതിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Cruelty; Complaint of chemical being poured on the face of a three-month-old puppy

Next TV

Related Stories
മഴ ചതിച്ചു; വാഴക്കർഷകർ ദുരിതത്തിൽ

Jul 13, 2025 12:12 PM

മഴ ചതിച്ചു; വാഴക്കർഷകർ ദുരിതത്തിൽ

വായ്പ പുതുക്കിവച്ച്‌ വളരെ പ്രതീക്ഷയോടെ കൃഷിചെയ്ത വാഴക്കർഷകരെ ഇക്കുറി ചതിച്ചത് പ്രകൃതിക്ഷോഭമാണ്. തുടർച്ചയായ മഴയും വെള്ളക്കെട്ടുംമൂലം വാഴകൾ...

Read More >>
വില്ലേജ് ഓഫീസ് 
റോഡ് തകർന്നു; ജനത്തിന്‌ ദുരിതം

Jul 13, 2025 12:05 PM

വില്ലേജ് ഓഫീസ് 
റോഡ് തകർന്നു; ജനത്തിന്‌ ദുരിതം

അഞ്ചുവർഷത്തിനിടയിൽ റോഡ് നവീകരണത്തിനുവേണ്ടി ഫണ്ട് അനുവദിച്ചിട്ടില്ല. വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ട്വന്റി20 പ്രതിനിധികൾ...

Read More >>
കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി

Jul 13, 2025 11:58 AM

കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി

ഞായറാഴ്ച രാവിലെ ആറരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് കിണറിടിച്ചാണ് ആനയെ...

Read More >>
പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച്‌ യുവാവ് മരിച്ചു

Jul 13, 2025 11:37 AM

പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച്‌ യുവാവ് മരിച്ചു

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയില്‍....

Read More >>
ഏലൂർ നഗരസഭയിൽ അങ്കണവാടികൾ സ്മാർട്ട്

Jul 13, 2025 10:37 AM

ഏലൂർ നഗരസഭയിൽ അങ്കണവാടികൾ സ്മാർട്ട്

നഗരസഭയിലെ 29 അങ്കണവാടികളിൽ 21നും സ്വന്തമായി കെട്ടിടമുണ്ട്. ഒരു അങ്കണവാടി വാടകരഹിത കെട്ടിടത്തിലും ഏഴെണ്ണം വാടകക്കെട്ടിടത്തിലുമാണ്...

Read More >>
ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും

Jul 13, 2025 10:33 AM

ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും

തദ്ദേശവകുപ്പ്‌ നേതൃത്വത്തിലുള്ള ഇ–-മാലിന്യ ശേഖരണയജ്ഞത്തിനുള്ള ഒരുക്കം ജില്ലയിൽ...

Read More >>
News Roundup






//Truevisionall