---
title: "ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും"
english_title: "E-waste will no longer be a headache, it will become a burden."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/302236/e-waste-will-no-longer-be-a-headache-it-will-become-a-burden"
published_at: "2025-07-13T10:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68733e59023f0_ewaste.jpg"
keywords: []
---

# ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും

> **Lead Summary:** കൊച്ചി : ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളിൽനിന്ന്‌ വിലനൽകി ശേഖരിക്കാൻ ഒരുങ്ങുകയാണ്‌ ഹരിതകർമസേനാംഗങ്ങൾ. മാലിന്യത്തിന്റെ അളവനുസരിച്ചാണ്‌ വീട്ടുകാർക്ക്‌ പണം ലഭിക്കുക.

## Article Content

കൊച്ചി : ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളിൽനിന്ന്‌ വിലനൽകി ശേഖരിക്കാൻ ഒരുങ്ങുകയാണ്‌ ഹരിതകർമസേനാംഗങ്ങൾ. മാലിന്യത്തിന്റെ അളവനുസരിച്ചാണ്‌ വീട്ടുകാർക്ക്‌ പണം ലഭിക്കുക.

തദ്ദേശവകുപ്പ്‌ നേതൃത്വത്തിലുള്ള ഇ–-മാലിന്യ ശേഖരണയജ്ഞത്തിനുള്ള ഒരുക്കം ജില്ലയിൽ തുടങ്ങി.ആദ്യഘട്ടത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നായിരിക്കും മാലിന്യമെടുക്കുക. ഇതിനുമുന്നോടിയായി ഇവിടങ്ങളിലെ ഉദ്യോഗസ്ഥയോഗം തിങ്കളാഴ്ച ചേരും. തുടർന്ന്‌ ഹരിതകർമസേനാംഗങ്ങൾക്ക്‌ പരിശീലനം നൽകും.

പുനഃചംക്രമണത്തിന്‌ (റീ സൈക്ലിങ്‌) യോഗ്യമായ ഇ–-മാലിന്യത്തിനാണ്‌ പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക്‌ കൈമാറും. കമ്പനി ഹരിതകർമസേനയ്‌ക്കുള്ള പണം കൈമാറും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/302236/e-waste-will-no-longer-be-a-headache-it-will-become-a-burden)