കളമശേരി : (piravomnews.in) ഏലൂർ നഗരസഭയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ അങ്കണവാടികളും സ്മാർട്ടാകുന്നു. വ്യവസായമന്ത്രി പി രാജീവ് തിങ്കൾ പകൽ രണ്ടിന് പ്രഖ്യാപനം നടത്തും.
നഗരസഭയിലെ 29 അങ്കണവാടികളിൽ 21നും സ്വന്തമായി കെട്ടിടമുണ്ട്. ഒരു അങ്കണവാടി വാടകരഹിത കെട്ടിടത്തിലും ഏഴെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള 21 അങ്കണവാടിക്കെട്ടിടങ്ങളും സ്മാർട്ടായി.എട്ടെണ്ണം മന്ത്രി പി രാജീവിന്റെ ഇടപെടലിൽ വിവിധ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടിലാണ് സ്മാർട്ടാക്കിയത്. ഒരെണ്ണം സാമൂഹ്യസുരക്ഷാ മിഷന്റെ ഫണ്ട് ഉപയോഗിച്ചും ബാക്കി 12 എണ്ണം ഏലൂർ നഗരസഭയുടെ വാർഷികപദ്ധതിയിൽ ഉപയോഗപ്പെടുത്തിയും സ്മാർട്ടാക്കി.
Anganwadis in Elur Municipality are smart
