വൃദ്ധനെ ഭീഷണിപ്പെടുത്തി സ്വർണ്ണ മാല തട്ടിയെടുത്തയാൾ പിടിയിൽ

വൃദ്ധനെ ഭീഷണിപ്പെടുത്തി സ്വർണ്ണ മാല തട്ടിയെടുത്തയാൾ പിടിയിൽ
Oct 12, 2021 10:42 PM | By Piravom Editor

കോലഞ്ചേരി :. വൃദ്ധൻ്റെ മാല പിടിച്ചു പറച്ച പാലക്കാട് പൂഞ്ചോല നെല്ലുവേലിൽ വീട്ടിൽ മനു (33)  പുത്തൻകുരിശ് പോലീസ് പിടിയിൽ.

നാല് മാസം മുമ്പാണ് സംഭവം നടന്നത് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാൾ വൃദ്ധനെ കടയുടെ പിന്നിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാല ഊരിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു.

പ്രതിയെ പിടികൂടുന്നതിന്  പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ശാസ്ത്രീയമായി അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വിവിധ സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകളിലെ പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ ടി.ദിലീഷ്, എസ് ഐ അലിയാസ് പോൾ, എ എസ് ഐ പ്രവീൺ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, ഡിനിൽ തുടങ്ങിയവയാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

old Man Gold loot

Next TV

Related Stories
Top Stories