ചോറ്റാനിക്കര :ഡോക്ടർ ദമ്പതികളുടെ മകന് ഫാർമസിയിൽ നാലാം റാങ്ക് . കുരീക്കാട് വെളിയിൽ വീട്ടിൽ തമ്പി ഡോക്ടർ എന്ന് അറിയപ്പെടുന്ന പ്രശസ്ത ഡയബറ്റോളജിസ്റ്റും ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിലെ ഡോക്ടറുമായ ബോബി വി. തമ്പിയുടെയും ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. നിമ്മിയുടെയും മകനായ ജെറോൻ പോൾ ബോബിയാണ് കീമിൽ ഫാർമസി പരീക്ഷയെഴുത്തി റാങ്ക് വാങ്ങിയത് .
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയാണ് പാസായത്. മാന്നാനം കെ.ഇ. സ്‌കൂളിൽ നിന്നാണ് പന്ത്രണ്ടാം ക്ലാസ് പാസായത്. ജെറോണിന്റെ അനിയൻ ലിയോൺ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
Kim, the son of a doctor couple, finished fourth in the pharmacy exam