വൈപ്പിൻ : (piravomnews.in) നായരമ്പലം പഞ്ചായത്തിലെ കുടുങ്ങാശേരി ബസ് സ്റ്റോപ്പിനോടുചേർന്നുള്ള, പഞ്ചായത്ത് വക സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കാൻ തീരുമാനമെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒരു നടപടിയുമില്ല.
യുഡിഎഫ് ഭരണസമിതി ഈ വിഷയത്തില്‍ അലംഭാവത്തിലാണ്. വൈസ്‌പ്രസിഡന്റ് ജോബി വർഗീസ് പ്രതിനിധാനംചെയ്യുന്ന ഏഴാം വാർഡിലാണ് കോംപ്ലക്സ് നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം. 1984 ജനുവരി 10ന് ഈ ഭൂമി പഞ്ചായത്ത് ഏറ്റെടുത്തതായി പ്രഖ്യാപനം നടത്തിയത് അന്നത്തെ ഗ്രാമവികസനമന്ത്രി പി കെ വോലായുധനാണ്.

Panchayat shopping complex, confined to paper
