അരീക്കൽ വെള്ളച്ചാട്ട വികസനം: കലക്ടറും എംഎൽഎയും സ്ഥലം സന്ദർശിച്ചു

അരീക്കൽ വെള്ളച്ചാട്ട വികസനം: കലക്ടറും എംഎൽഎയും സ്ഥലം സന്ദർശിച്ചു
Jul 21, 2025 08:40 PM | By Amaya M K

പിറവം : (piravomnews.in)  ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട അരീക്കൽ വെള്ളച്ചാട്ടത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ കുറിച്ചു വിലയിരുത്തുന്നതിന് അനൂപ് ജേക്കബ് എംഎൽഎ, കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ അരീക്കലിൽ സന്ദർശനം നടത്തി.

അരീക്കൽ‌ വികസനത്തെ കുറിച്ചു പഞ്ചായത്തു നേരത്തെ തയാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. മണ്ണത്തൂർ മലനിരകളിൽ നിന്നു ഉദ്ഭവിക്കുന്ന ഉറവ തോടായി മാറി അരീക്കലിലെ പാറക്കെട്ടുകൾക്കിടയിലൂടെ പതിക്കുന്നതാണ് അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി.

150 അടിയോളം ഉയരമുള്ള വെള്ളച്ചാട്ടത്തിൽ‌ വെള്ളം തങ്ങി നിൽക്കുന്നതിനു തടയണ ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങൾ പലപ്പോഴായി പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ വേനൽ ശക്തമാകുന്നതോടെ ഡിസംബർ മുതൽ വെള്ളച്ചാട്ടം വറ്റും. 

ഇതിനു പ്രതിവിധിയായി താഴ്ഭാഗത്തു നിന്നു കടന്നു പോകുന്ന എംവിഐപി കനാലിനു സമീപം തടയണ തീർത്തു വെള്ളം പമ്പു ചെയ്തു മുകളിലെത്തിച്ചു വെള്ളച്ചാട്ടം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയാണു നിർദേശിക്കപ്പെടുന്നത്.പ്രാരംഭ പ്രവർത്തനങ്ങൾക്ക് 28 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് അറിയിച്ചു.

സഞ്ചാരികളെ ആകർഷിക്കുന്നതിനു ഗ്ലാസ് ബ്രിജ്, സാഹസിക ടൂറിസം ഇനങ്ങൾ എന്നിവയും പരിഗണനയിൽ ഉള്ളതായി കലക്ടർ അറിയിച്ചു. തഹസിൽദാർ രഞ്ജിത് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് അംഗം ആശ സനിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Areekkal Waterfall Development: Collector and MLA visited the site

Next TV

Related Stories
കടയിൽ സൂക്ഷിച്ചിരുന്ന ഫ്രീസർ തല്ലിത്തകർത്തു ;  മീൻകടയിൽ  മോഷണശ്രമം

Jul 21, 2025 02:20 PM

കടയിൽ സൂക്ഷിച്ചിരുന്ന ഫ്രീസർ തല്ലിത്തകർത്തു ; മീൻകടയിൽ മോഷണശ്രമം

കപ്പേളയുടെ പുറത്ത് സ്ഥാപിച്ചിട്ടുള്ള നേർച്ചക്കുറ്റിയുടെ താഴ് തല്ലിപ്പൊളിച്ചനിലയിലായിരുന്നു. രണ്ടാഴ്ചമുൻപ് പള്ളി അധികാരികൾ ഈ നേർച്ചക്കുറ്റി...

Read More >>
അദ്ഭുത രക്ഷ ; കൂത്താട്ടുകുളത്ത്  കനത്ത മഴയിൽ വീടിന്റെ ഒരുഭാഗം തകർന്നു

Jul 21, 2025 01:17 PM

അദ്ഭുത രക്ഷ ; കൂത്താട്ടുകുളത്ത് കനത്ത മഴയിൽ വീടിന്റെ ഒരുഭാഗം തകർന്നു

കോൺക്രീറ്റ് തൂണുകൾക്കും ഭിത്തിക്കും വിള്ളലുണ്ട്. വീട്ടുപകരണങ്ങൾ മണ്ണിനടിയിലായി. വാടകവീട് തേടേണ്ട സ്ഥിതിയാണെന്ന് രാജേഷ് പറഞ്ഞു.മാറിക വാഴയിൽ...

Read More >>
നാലമ്പല തീർഥാടനം ബജറ്റ് ടൂറിസവുമായി ആദ്യ കെഎസ്ആർടിസി ബസ്‌

Jul 21, 2025 07:37 AM

നാലമ്പല തീർഥാടനം ബജറ്റ് ടൂറിസവുമായി ആദ്യ കെഎസ്ആർടിസി ബസ്‌

നിറയെ യാത്രക്കാരുമായെത്തിയ വണ്ടിക്ക്, ക്ഷേത്രത്തിന് മുന്നിൽ സ്വീകരണം നൽകി. അനൂപ് ജേക്കബ് എംഎൽഎ ആരതിയുഴിഞ്ഞ്...

Read More >>
ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി

Jul 21, 2025 07:13 AM

ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി

സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ്...

Read More >>
ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു

Jul 21, 2025 07:08 AM

ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു

വലിയ പാറകൾ, കാട്ടുമരങ്ങൾ, വള്ളിച്ചെടികൾ, നാടൻ ഔഷധച്ചെടികൾ, കിളികളും മറ്റുമുള്ള വെള്ളച്ചാട്ടവും പരിസരവും കാണാൻ ചെറിയൊരു വനത്തിന്റെ പ്രതീതിയാണ്....

Read More >>
 ഓണക്കാലത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ്‌ കർഷകർ

Jul 21, 2025 06:58 AM

ഓണക്കാലത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ്‌ കർഷകർ

ഏത്തവാഴയും പച്ചക്കറികളുമാണ്‌ ഓണക്കാലത്ത്‌ ഏത്തവാഴയും പച്ചക്കറികളുമാണ്‌ ഓണക്കാലത്ത്‌ ഏറ്റവും പ്രധാനമായ കൃഷിയിനങ്ങൾ. മേട്ടുപ്പാളയം, ആറ്റ്‌...

Read More >>
Top Stories










//Truevisionall