കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം ; ഒരാൾ മരിച്ചു

 കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം ; ഒരാൾ മരിച്ചു
Jul 21, 2025 01:08 PM | By Amaya M K

പത്തനംതിട്ട: ( piravomnews.in ) പത്തനംതിട്ട കൊടുമണ്ണിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം. ഒരാൾ മരിച്ചു. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിലാണ് സംഭവം.

48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ ഒരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൈയ്യിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. എന്നാൽ രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിന്മാറി. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവർ അയൽവാകളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പ്പയെടുത്തിരുന്നു. എന്നാൽ ലോൺ തിരിച്ചടക്കാൻ സാധിച്ചില്ല. പണം തിരിച്ചടക്കാൻ പറ്റാഞ്ഞതിൽ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബത്തിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

ഓർക്കുക, ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഒരുപാട് വഴികളുണ്ട്, കൂടാതെ സഹായം നൽകാൻ തയ്യാറായ നിരവധി ആളുകളും സ്ഥാപനങ്ങളുമുണ്ട്. സഹായം തേടുന്നതിലൂടെ നിങ്ങൾ ഒറ്റക്കല്ലെന്ന് മനസ്സിലാക്കാനും മുന്നോട്ട് പോകാനും സാധിക്കും

Family of three attempts mass suicide; one dies

Next TV

Related Stories
വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

Jul 21, 2025 04:37 PM

വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിഎസ്സിനെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവർത്തനവും തകരാറിൽ...

Read More >>
അതുല്യയുടെ മരണം അന്വേഷിക്കാൻ എട്ടം​ഗ സംഘം

Jul 21, 2025 01:01 PM

അതുല്യയുടെ മരണം അന്വേഷിക്കാൻ എട്ടം​ഗ സംഘം

ഭർത്താവ്‌ സതീഷ് ശങ്കറിൽനിന്ന്‌ അതുല്യ നേരിട്ട പീഡനത്തിന്റെ വീഡിയോയും വോയിസ് ക്ലിപ്പും പൊലീസിന് ബന്ധുക്കൾ കൈമാറി. വർഷങ്ങളായി മകൾ കടുത്ത പീഡനം...

Read More >>
മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ

Jul 21, 2025 12:43 PM

മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ

ഞായറാഴ്ചകളിൽ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്....

Read More >>
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വയോധികൻ മുങ്ങിമരിച്ചു

Jul 21, 2025 12:36 PM

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വയോധികൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്....

Read More >>
ടച്ചിങ്സിനെ ചൊല്ലി തർക്കം ; ബാർ ജീവനക്കാരനെ യുവാവ് കുത്തി കൊലപ്പെടുത്തി

Jul 21, 2025 12:27 PM

ടച്ചിങ്സിനെ ചൊല്ലി തർക്കം ; ബാർ ജീവനക്കാരനെ യുവാവ് കുത്തി കൊലപ്പെടുത്തി

എന്നാൽ ടച്ചിങ്സ് തർക്കത്തിൽ കൊല്ലപ്പെട്ട ഹേമചന്ദ്രൻ ഇടപെട്ടില്ലായിരുന്നു. ബാർ അടച്ചതിനു ശേഷം സമീപത്തെ തട്ടുകടയിൽ നിന്നും ചായകുടിച്ച ഹേമചന്ദ്രൻ...

Read More >>
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

Jul 21, 2025 07:20 AM

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall