തിരുവനന്തപുരം... മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവും ആയ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു. തിരുവനന്തപുരം പട്ടം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2019 ന് ശേഷം വിഎസ് അച്യുതാനന്ദൻ വിശ്രമത്തിലായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിഎസ്സിനെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവർത്തനവും തകരാറിൽ ആവുകയായിരുന്നു. ജൂൺ 23 ന് ആയിരുന്നു അദ്ദേഹത്തെ പട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു
VS Achuthanandan passes away
