കണ്ണൂർ: (piravomnews.in) കുന്നാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ പന്നേൻപാറ സ്വദേശി മുങ്ങിമരിച്ചു. പന്നേൻപാറ കിസാൻ റോഡിന് സമീപത്തെ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരൻ (73) ആണ് മരിച്ചത്.
തിങ്കൾ രാവിലെ ഏഴിനാണ് സംഭവം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Elderly man drowns while bathing in temple pond
