ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു

ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു
Jul 21, 2025 07:08 AM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in) കായനാട് ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു. കാലവർഷത്തിൽ നിറഞ്ഞ് താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം മനോഹരമാണ്.

മാറാടി പഞ്ചായത്തിലെ 13–-ാംവാർഡിൽ ശൂലം മലകൾക്കിടയിലെ പാറക്കെട്ടുകളിലൂടെ കായനാട് ഭാഗത്തേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം കാണാൻ ദൂരസ്ഥലങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.മലമുകളിലുള്ള തടയണയിൽനിന്ന്‌ വിവിധ തട്ടുകളായി പാറക്കെട്ടുകളിലൂടെ നൂറടിയിലേറെ താഴേക്കാണ് വെള്ളം പതിക്കുന്നത്.

വലിയ പാറകൾ, കാട്ടുമരങ്ങൾ, വള്ളിച്ചെടികൾ, നാടൻ ഔഷധച്ചെടികൾ, കിളികളും മറ്റുമുള്ള വെള്ളച്ചാട്ടവും പരിസരവും കാണാൻ ചെറിയൊരു വനത്തിന്റെ പ്രതീതിയാണ്. മലമുകളിൽ 200 അടിയിലേറെ നീളത്തിലും 50 അടിയിലേറെ വീതിയിലും വെള്ളം നിറഞ്ഞുകിടക്കുന്ന വലിയ പാറമടയും ആകർഷകമാണ്.

പിറവം–--മൂവാറ്റുപുഴ റോഡിൽ ശൂലംമുകൾ ബസ് സ്റ്റോപ്പിൽനിന്ന് 250 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് ഇരുവശവുമുള്ള കാടിനിടയിലൂടെയാണ് താഴേക്ക് ആളുകൾക്ക് എത്താനാവുക. സുരക്ഷാസംവിധാനം ഇല്ലാത്തതിനാൽ അപകടഭീഷണിയുണ്ട്. വിനോദസഞ്ചാരകേന്ദ്രമായി പരിഗണിച്ച് വേണ്ടത്ര സംവിധാനമൊരുക്കാൻ ഇതുവരെ പഞ്ചായത്ത് അധികൃതരും തയ്യാറായിട്ടില്ല. ചെറുകിട ജലവൈദ്യുതപദ്ധതിക്ക്‌ സാധ്യതയുള്ളതാണ് ഇവിടം.



Crowds gather to see Shulam Falls

Next TV

Related Stories
നാലമ്പല തീർഥാടനം ബജറ്റ് ടൂറിസവുമായി ആദ്യ കെഎസ്ആർടിസി ബസ്‌

Jul 21, 2025 07:37 AM

നാലമ്പല തീർഥാടനം ബജറ്റ് ടൂറിസവുമായി ആദ്യ കെഎസ്ആർടിസി ബസ്‌

നിറയെ യാത്രക്കാരുമായെത്തിയ വണ്ടിക്ക്, ക്ഷേത്രത്തിന് മുന്നിൽ സ്വീകരണം നൽകി. അനൂപ് ജേക്കബ് എംഎൽഎ ആരതിയുഴിഞ്ഞ്...

Read More >>
ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി

Jul 21, 2025 07:13 AM

ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി

സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ്...

Read More >>
 ഓണക്കാലത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ്‌ കർഷകർ

Jul 21, 2025 06:58 AM

ഓണക്കാലത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ്‌ കർഷകർ

ഏത്തവാഴയും പച്ചക്കറികളുമാണ്‌ ഓണക്കാലത്ത്‌ ഏത്തവാഴയും പച്ചക്കറികളുമാണ്‌ ഓണക്കാലത്ത്‌ ഏറ്റവും പ്രധാനമായ കൃഷിയിനങ്ങൾ. മേട്ടുപ്പാളയം, ആറ്റ്‌...

Read More >>
മൂന്നാം പാലം ചിൽഡ്രൻസ് പാർക്കിനും ടൗൺഹാളിനും ഭീഷണിയാകും

Jul 20, 2025 07:37 PM

മൂന്നാം പാലം ചിൽഡ്രൻസ് പാർക്കിനും ടൗൺഹാളിനും ഭീഷണിയാകും

കച്ചേരിത്താഴത്തു നിന്ന് ആരംഭിച്ച് നെഹ്റു പാർക്കിൽ റോഡിനോടു ചേരുന്ന വിധത്തിലാണ് പാലം നിർമിക്കുക. ടൗൺഹാളിനു കൂടുതൽ ഭീഷണിയാകാതെ പാലത്തിന്റെ രൂപരേഖ...

Read More >>
 പേരിൽ സ്മാർട് ആണെങ്കിലും ;  പിറവം വില്ലേജ് ഓഫിസിന്റെ പ്രവർത്തനം അത്ര സ്മാർട് അല്ല

Jul 20, 2025 12:54 PM

പേരിൽ സ്മാർട് ആണെങ്കിലും ; പിറവം വില്ലേജ് ഓഫിസിന്റെ പ്രവർത്തനം അത്ര സ്മാർട് അല്ല

പിറവം, കളമ്പൂർ,മുളക്കുളം എന്നിങ്ങനെ 3 കരകളായാണു നഗരസഭാ പരിധി തിരിച്ചിരിക്കുന്നത്. ഇവയിൽ മുളക്കുളം,കളമ്പൂർ കരകളിലെ പോക്കുവരവു ഓൺലൈൻ...

Read More >>
ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്‌തു  ; പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്

Jul 20, 2025 11:35 AM

ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്‌തു ; പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്

തട്ടിപ്പിൽ യാഫിസിന് ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു. അന്വേഷണം റൂറൽ സൈബർ പൊലീസിന് കൈമാറി. ഗ്രാഫിക്സ് ഡിസൈനറായ യാഫിസിനെ എടയപ്പുറത്തെ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall