കൊച്ചി : (piravomnews.in) ഓണക്കാലത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് കർഷകർ. ഇക്കുറി കനത്തമഴ ചിലയിടങ്ങളിൽ വെല്ലുവിളിയായെങ്കിലും ഓണവിപണി ലക്ഷ്യമിട്ടുള്ള കൃഷി സജീവമാണ്.
ഏത്തവാഴയും പച്ചക്കറികളുമാണ് ഓണക്കാലത്ത് ഏത്തവാഴയും പച്ചക്കറികളുമാണ് ഓണക്കാലത്ത് ഏറ്റവും പ്രധാനമായ കൃഷിയിനങ്ങൾ. മേട്ടുപ്പാളയം, ആറ്റ് നേന്ത്രൻ, സ്വർണമുഖി തുടങ്ങിയ ഏത്തവാഴയിനങ്ങളാണ് ജില്ലയിൽ കൂടുതലും കൃഷി ചെയ്യാറുള്ളത്.പത്തുമാസമെങ്കിലും വേണം വിളവെടുപ്പിന്.

അതിനാൽ വാഴക്കൃഷിക്കുള്ള ഒരുക്കങ്ങൾ കർഷകർ നേരത്തേ തുടങ്ങുമെന്ന് കാലടി കുറ്റിലക്കര സ്വദേശിയായ കർഷകൻ അന്മുറ കൊച്ചാഗസ്തി പറയുന്നു.കഴിഞ്ഞവർഷം ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളിൽ കൃഷിയിറക്കിയിട്ടുണ്ടാകും.ഇത്തവണ 1000 വാഴ ഓണവിപണി ലക്ഷ്യമിട്ട് വച്ചിട്ടുണ്ട്. ഓണക്കാലത്ത് കിലോയ്‌ക്ക് 55 രൂപവരെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Farmers are preparing to welcome the Onam season with anticipation.
