പിറവം : (piravomnews.in) ജില്ലാ നാലമ്പല തീർഥാടനത്തിന് ബജറ്റ് ടൂറിസം പദ്ധതിയിൽ ഇടംനൽകി കെഎസ്ആർടിസി. മാവേലിക്കര ഡിപ്പോയിൽനിന്നുള്ള ആദ്യ കെഎസ്ആർടിസി ബസ് ഞായറാഴ്‌ച രാവിലെ മാമ്മലശ്ശേരിയിലെത്തി.
നിറയെ യാത്രക്കാരുമായെത്തിയ വണ്ടിക്ക്, ക്ഷേത്രത്തിന് മുന്നിൽ സ്വീകരണം നൽകി. അനൂപ് ജേക്കബ് എംഎൽഎ ആരതിയുഴിഞ്ഞ് സ്വീകരിച്ചു.

നാലമ്പല തീർഥാടന സമിതി സെക്രട്ടറി പി.പി. സുരേഷ്കുമാർ, ബജറ്റ് ടൂറിസം പദ്ധതി കോഡിനേറ്റർ ആർ. അനീഷ് എന്നിവർ സംസാരിച്ചു. ഡ്രൈവർ കെ. പ്രദീപ്, കണ്ടക്‌ടർ ആർ.എസ്. രമ്യ എന്നിവരും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ കെ.ജി. മധു, കെ. അനിൽകുമാർ തുടങ്ങിയവരും പങ്കെടുത്തു.
First KSRTC bus with Nalambala pilgrimage budget tourism
