കരുമാല്ലൂർ : (piravomnews.in) ആലങ്ങാട് നീറിക്കോട് കപ്പേളയിലും സമീപത്തെ മീൻകടയിലും മോഷണശ്രമം. പോലീസെത്തി പരിശോധന നടത്തി. നീറിക്കോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കീഴിലുള്ള സെയ്ന്റ് ജോർജ് കപ്പേളയിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്‌ച രാവിലെയാണ് സംഭവമറിയുന്നത്.
കപ്പേളയുടെ പുറത്ത് സ്ഥാപിച്ചിട്ടുള്ള നേർച്ചക്കുറ്റിയുടെ താഴ് തല്ലിപ്പൊളിച്ചനിലയിലായിരുന്നു. രണ്ടാഴ്ചമുൻപ് പള്ളി അധികാരികൾ ഈ നേർച്ചക്കുറ്റി തുറന്ന് നേർച്ചസാമഗ്രികളെല്ലാം എടുത്തിരുന്നതാണ്.

അതുകൊണ്ട് വലിയ തുക നഷ്‌ടപ്പെടാനിടയില്ല. സമീപത്തുതന്നെ നീറിക്കോട് സ്വദേശി തുരുത്തുമ്മേൽ മോഹനൻ നടത്തുന്ന മീൻകടയിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും കൊണ്ടുപോയിട്ടില്ല.
കടയിൽ സൂക്ഷിച്ചിരുന്ന ഫ്രീസർ തല്ലിത്തകർത്ത് അതിലുണ്ടായിരുന്ന മീനെല്ലാം വാരിവലിച്ചിട്ടിരിക്കുകയാണ്. നാലുവർഷമായി ഇവിടെ മീൻകട പ്രവർത്തിച്ചുപോരുന്നതാണ്. ഇതുവരെ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല.
അതുകൊണ്ട് ആലങ്ങാട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നീറിക്കോട് മീൻകടയിലെ ഫ്രീസർ തല്ലിത്തകർത്ത് മീൻ പുറത്തെടുത്തിട്ടിരിക്കുന്ന നിലയിൽ
Freezer kept in shop smashed; attempted robbery at fish shop
