---
title: "ഇല്ലിത്തോട്ടിൽ പുകപ്പുരയ്ക്ക് തീപിടിത്തം ; നിരവധി ജാതിക്ക കത്തിനശിച്ചു"
english_title: "A fire broke out at a smokehouse in Illithothi; several nutmeg trees were burnt."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/303285/a-fire-broke-out-at-a-smokehouse-in-illithothi-several-nutmeg-trees-were-burnt"
published_at: "2025-07-18T15:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687a20243c0fe_fire.jpg"
keywords: []
---

# ഇല്ലിത്തോട്ടിൽ പുകപ്പുരയ്ക്ക് തീപിടിത്തം ; നിരവധി ജാതിക്ക കത്തിനശിച്ചു

> **Lead Summary:** കാലടി : ഇല്ലിത്തോട്ടിൽ പുകപ്പുരയ്ക്ക് തീപിടിച്ച് ജാതിക്ക കത്തിനശിച്ചു.

## Article Content

കാലടി : ഇല്ലിത്തോട്ടിൽ പുകപ്പുരയ്ക്ക് തീപിടിച്ച് ജാതിക്ക കത്തിനശിച്ചു.

ഇന്നലെ രാവിലെയായിരുന്നു സംഭവം. മലയാറ്റൂർ--നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് മാനേക്കാടുവീട്ടിൽ സാജു പാട്ടത്തിനെടുത്ത പുകപ്പുരയ്ക്കാണ് തീപിടിച്ചത്

350 കിലോഗ്രാം ജാതിക്ക കത്തിനശിച്ചു.അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കാരണം വ്യക്തമല്ല. അങ്കമാലി അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/303285/a-fire-broke-out-at-a-smokehouse-in-illithothi-several-nutmeg-trees-were-burnt)