നെടുമ്പാശേരി : (piravomnews.in) ദേശീയപാത കരിയാട് കവലയിൽ ശക്തമായ മഴയിൽ നിയന്ത്രണംവിട്ട കർണാടക ബസ് കടയുടെ മുന്നിലേക്ക് പാഞ്ഞുകയറി.
ദേശീയപാത കരിയാട് കവലയിൽ ഇന്നലെയാണ് സംഭവം.കടയുടെ ബോർഡിലിടിച്ചപ്പോഴേക്കും ബസ് നിർത്താനായതിനാൽ വൻദുരന്തം ഒഴിവായി. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കർണാടക സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

ഇവിടെ പ്രവർത്തിക്കുന്ന കോഴിപ്പാട്ട് ബേക്കറിയിൽ ഈ സമയം ധാരാളംപേർ ചായ കുടിക്കാൻ ഉണ്ടായിരുന്നു. തൊട്ടടുത്ത ബസ് സ്റ്റോപ്പിലും ധാരാളംപേർ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
A major disaster was averted; the bus lost control and crashed into a shop.
