പിറവം : (piravomnews.in) പിറവത്തുകാർക്ക് ഇനി ചികിത്സ സംവിധാന പ്രവർത്തനങ്ങൾ മികച്ചതാവുന്നു.
22 ലക്ഷം രൂപ ചെലവിൽ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിറവം ഗവ. ആയുർവേദ ആശുപത്രിയിൽ പണികഴിപ്പിച്ച കാന്റ്റീൻ, പ്രവേശനകവാടം, ജനറേറ്റർ ഉൾപ്പെടെ വിവിധ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.

നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്‌തു.ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി ആർ സലിം പദ്ധതി വിശദീകരിച്ചു. ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഏലിയാമ്മ ഫിലിപ്പ്, ഡോ. അജേഷ് മനോഹർ, പി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
Piravam gets a new face: Ayurveda hospital renovation work completed
