വൈപ്പിൻ : (piravomnews.in) കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി വൻനാശമുണ്ടായ നായരമ്പലം വെളിയത്താംപറമ്പ് തീരത്തെ സെന്റ് ആന്റണീസ് പള്ളിയുടെ പരിസരത്ത് 90 മീറ്റർ നീളത്തിൽ ജിയോബാഗ് സംരക്ഷണഭിത്തി തീർത്തു.
10 ലക്ഷം രൂപ ചെലവഴിച്ച് ജലസേചനവകുപ്പാണ് താൽക്കാലിക ജിയോബാഗ് ഭിത്തി നിർമിച്ചത്.

തുടർന്ന് 100 മീറ്റർകൂടി സംരക്ഷണഭിത്തി നിർമിക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചിട്ടുണ്ട്. ശ്രീ ബാലമുരുക ക്ഷേത്രത്തിന്റെ പരിസരത്തും താൽക്കാലിക സംവിധാനം ഒരുക്കും.
ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിച്ചാൽമാത്രമേ കടൽകയറ്റത്തിന് ശാശ്വതപരിഹാരമാകൂവെന്ന് പഞ്ചായത്ത് അംഗം സി സി സിജി പറഞ്ഞു. ഇതിനുള്ള നടപടികൾ സജീവപരിഗണനയിലാണ്.
Relief.....geobag protective wall installed on the coast
