പത്തനംതിട്ട: ( piravomnews.in ) വേഗത്തിൽ ആംബുലൻസ് വരുന്നതുകണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്നുവീണ യുവാവിന് പരിക്ക്. പത്തനംതിട്ട എഴുമറ്റൂരിൽ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പമ്പ് ജീവനക്കാരനാണ് പരിക്കേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പമ്പിലെ ജോലി കഴിഞ്ഞ് സ്കൂട്ടറുമായി പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് ആംബുലൻസ് വേഗത്തിൽ വരുന്നത് യുവാവ് കണ്ടത്. പെട്ടെന്ന് ഭയചകിതനായ യുവാവ് നിയന്ത്രണംവിട്ട് സ്കൂട്ടറിൽ നിന്ന് വീണു. പുറകിൽ വരുകയായിരുന്ന ആംബുലൻസ് ഇത് കണ്ട് വെട്ടിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. യുവാവിന്റെ പരിക്ക് സാരമുള്ളതല്ല.
A young man was injured after falling off his scooter after seeing an ambulance approaching at high speed.
