കൊച്ചി : (piravomnews.in) ശസ്ത്രക്രിയയെ തുടർന്നുള്ള നാലുവയസ്സുകാരന്റെ മരണം ചികിത്സാപിഴവെന്ന് ആരോപിച്ച് ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.വെണ്ണല ചേലപ്പറമ്പ് വീട്ടിൽ സി ബി അബിയുടെ മകൻ ബദ്രിനാഥാണ് ചെവിയിലെ പഴുപ്പ് നീക്കാൻ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ജൂൺ മൂന്നിന് മരിച്ചത്.
ചെവിവേദനയെ തുടർന്നാണ് കുട്ടിയെ കലൂർ കറുകപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യംശസ്ത്രക്രിയ നടത്തി അസുഖം മാറാതിരുന്നപ്പോൾ അതേ ക്ലിനിക്കിൽ ജൂൺ രണ്ടിന് അനസ്തേഷ്യ നൽകി രണ്ടാമതും ശസ്ത്രക്രിയക്ക് വിധേയമാക്കി.

എന്നാൽ, പകൽ മൂന്നിന് മാതാപിതാക്കളുടെ അനുവാദമില്ലാതെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് 5.30ഓടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി മരിക്കുന്നത്. അനസ്തേഷ്യ നൽകിയതിലും ചികിത്സയിലുമുള്ള പിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകി.
Four-year-old boy dies following surgery; Locals protest against private hospital
