കളമശേരി : (piravomnews.in) ഏലൂരിന്റെ കാർഷികപൈതൃകം വീണ്ടെടുക്കാൻ വടക്കുംഭാഗത്ത് കാൽനൂറ്റാണ്ടിനുശേഷം തരിശുപാടത്ത് വിത്തിട്ടു.
ഏലൂർ നഗരസഭ, കൃഷിഭവൻ, പാടശേഖരസമിതി എന്നിവ കൈകോർത്താണ് 20 ഏക്കറിൽ നെൽകൃഷിയിറക്കുന്നത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന വിത്തിടൽ ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു.ഒരുകാലത്ത് സമൃദ്ധമായ കൃഷിയുണ്ടായിരുന്ന വടക്കുംഭാഗത്തെ പാടത്താണ് കൃഷിയിറക്കുന്നത്.

ചാലക്കുടിയിലെ നെല്ലുഗവേഷണകേന്ദ്രത്തിൽനിന്ന് 640 കിലോ ‘പൗർണമി' വിത്താണ് ഞാറ്റടിയായി വിതച്ചത്. 20 മുതൽ 22 വരെ ദിവസംകൊണ്ട് ഞാറ് തയ്യാറാകും. 120–--ാംദിവസം വിളവെടുക്കാവുന്ന വിത്താണിത്. ഞാർ ഒരുക്കുന്നത് ഒരേക്കറിലാണ്.
To reclaim agricultural heritage, fallow land was sown in the north after a quarter of a century.
