പാലക്കാട്: (piravomnews.in) പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻപുളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിൻ്റെ ഭാര്യ എൽസി മാർട്ടിൻ (40), മക്കൾ അലീന (10), ആൽഫിൻ (6), എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.
Car parked in backyard explodes while trying to start it; mother and three children injured
