ആലുവ : (piravomnews.in) എടത്തല പഞ്ചായത്ത് കുർളാട് പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും പ്രദേശവാസികളും ആലുവ ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധിച്ചു.
മൂന്നുമാസമായി കുടിവെള്ളക്ഷാമം നേരിടുന്ന കുർളാട് പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗം എന്നിവർ നിരന്തരമായി പരാതി കൊടുത്തിരുന്നു. പരാതിയിൽ പരിഹാരം കാണാത്തതിനെ തുടർന്നാണ് പ്രതിഷേധസമരം നടത്തിയത്.

സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം സഹീർ, രാജീവ് സക്കറിയ, ടി ആർ അജിത്, എം എ അജീഷ്, എടത്തല ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എം കിള്ളർ, പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രക്കൽ, അസ്മ ഹംസ, എ എസ് കെ സലിം, എം എ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
Water Authority office blockaded
