കൊച്ചി : (piravomnews.in) ജില്ലയുടെ ‘ശ്രീ’യാകാൻ ഗോശ്രീ ദ്വീപുകൾ ഒരുങ്ങുന്നു. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് ഹാനികരമല്ലാത്തവിധം പരിമിതപ്പെടുത്തുകയും ഇവയെ ആഗിരണം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുന്ന ‘കാർബൺ ന്യൂട്രൽ ഗോശ്രീ’ പദ്ധതിയിലൂടെ ദേശീയ–-അന്തർദേശീയ തലത്തിൽ മാതൃകയാകാൻ ഒരുങ്ങുകയാണ് ദ്വീപുകളിലെ എട്ടു തദ്ദേശസ്ഥാപനങ്ങൾ.
ജിഡയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സാങ്കേതികസഹായത്തോടെയും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണിത് നടപ്പാക്കുന്നത്. പദ്ധതിയുടെ വിശദരേഖ (ഡിപിആർ) സെപ്‌തംബർ ആദ്യം പ്രകാശിപ്പിക്കും.ഇതിനുപിന്നാലെ ഡിപിആർ പ്രകാരമുള്ള പ്രവർത്തനങ്ങൾ തുടങ്ങും.

നിലവിൽ സർവേ നടപടികൾ പൂർത്തിയാക്കി. ആഗോളതാപനം, അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടാൻ കഴിയുന്നതിനൊപ്പം ഊർജ, ജല, തീര, പരിസ്ഥിതി,മാലിന്യനിർമാർജന രംഗങ്ങളിൽ ഉൾപ്പെടെ മികച്ച നേട്ടം കൈവരിക്കാനും പദ്ധതിയിലൂടെ കഴിയും.
Goshri Islands are preparing to become the 'Shri' of the district
