കൊച്ചി : (piravomnews.in) ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ ചൊവ്വാഴ്‌ചയുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കലക്ടർ നിർദേശിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ മനോജി ന്റെ നേതൃത്വത്തിൽ ബിപിസിഎൽ ടെക്‌നിക്കൽ ഡയറക്ടർ, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രദേശത്തെ സ്ഥിതി വിലയിരുത്താൻ ബുധനാഴ്‌ച കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അപകടമുണ്ടായശേഷം അടിയന്തര പരിഹാരനടപടി സ്വീകരിക്കുന്നതിൽ കമ്പനിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന പരാതിയും അന്വേഷിക്കും. കമ്പനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി ഒരാഴ്ചയ്‌ക്കകം പുതിയ രൂപരേഖ സമർപ്പിക്കാൻ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ, ഹസാർഡ് അനലിസ്റ്റ്, കമ്പനിയുടെ ദുരന്തനിവാരണ പ്ലാൻ കോ–-ഓർഡിനേറ്റർ എന്നിവർക്ക് നിർദേശം നൽകി.
Fire at Kochi refinery; Committee to investigate, report to be submitted within 3 days
