---
title: "പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്   "
english_title: "House gate stolen in broad daylight; CCTV footage released"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/301762/house-gate-stolen-in-broad-daylight-cctv-footage-released"
published_at: "2025-07-10T19:11:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fc455e101d_theft.jpg"
keywords: []
---

# പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്   

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം ചാലയിൽ പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു. അമ്പലത്തറ പഴഞ്ചിറയിൽ കവിനൗഷാദ് സൂര്യോദയയുടെ വീ വൺ ന​ഗറിലെ വീടിന്റെ ​ഗേറ്റാണ് ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം ചാലയിൽ പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു. അമ്പലത്തറ പഴഞ്ചിറയിൽ കവിനൗഷാദ് സൂര്യോദയയുടെ വീ വൺ ന​ഗറിലെ വീടിന്റെ ​ഗേറ്റാണ് ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചത്.

നൗഷാദ് സൂര്യോദയയും കുടുംബവും മോഷണം നടന്ന വീടിന്റെ എതിർവശത്തുള്ള മറ്റൊരു വീട്ടിലാണ് സ്ഥിര താമസം. ​ഗേറ്റ് ഇളക്കിയെടുത്ത ശേഷം ബൈക്കിന്റെ നടുക്കിൽ വച്ചാണ് കൊണ്ടുപോയത്.

30ചതുരശ്ര അടിക്കുമേൽ ഉയരമുണ്ട് ​ഗേറ്റി ന്. നൗഷാദ് സൂര്യോദയയുടെ മകൽ ഏഴുവയസുള്ള ജുമൈൽ വാരിസ് ​ഗേറ്റ് ഇളക്കുന്നത് കണ്ടിരുന്നു. ഇക്കാര്യം വീട്ടുകാരോട് പറയുമ്പോഴേക്കും ​ഗേറ്റുമായി മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/301762/house-gate-stolen-in-broad-daylight-cctv-footage-released)