തൃപ്പൂണിത്തുറ : (piravomnews.in) തൃപ്പൂണിത്തുറ–-വൈറ്റില റോഡിൽ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. വൈറ്റില പവർഹൗസിന്റെ സമീപത്താണ് വാഹനത്തിരക്കേറിയ സമയങ്ങളിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
തൃപ്പൂണിത്തുറയിൽനിന്ന് വരുന്ന വാഹനങ്ങൾ തൈക്കൂടം മെട്രോ സ്റ്റേഷൻ കഴിയുന്നതോടെയാണ് ഗതാഗതക്കുരുക്കിൽപ്പെടുന്നത്. രാവിലെയും വൈകിട്ടും തൈക്കൂടം മെട്രോ സ്‌റ്റേഷൻമുതൽ പവർഹൗസുവരെ വാഹനങ്ങളുടെ നീണ്ടനിര ഏറെസമയം കാത്തുകിടന്നാണ് വൈറ്റിലയിലേക്ക് എത്തുന്നത്.

ഒഇഎൻ മുതൽ പവർഹൗസുവരെയുള്ള ഭാഗത്തെ റോഡിന് വീതിയില്ലാത്തതും റോഡിലെ ഇടുങ്ങിയ കലുങ്കുമാണ് സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്‌ടിക്കുന്നത്.
Traffic congestion on the Thaikkoodam-Vyttila road
