ഒഴിഞ്ഞസ്ഥലത്ത് യുവാവ് മരിച്ചനിലയിൽ ; സമീപത്ത് ഛർദിച്ചനിലയിൽ രക്തവും മദ്യവും ഭക്ഷണവും

 ഒഴിഞ്ഞസ്ഥലത്ത്  യുവാവ് മരിച്ചനിലയിൽ ; സമീപത്ത് ഛർദിച്ചനിലയിൽ രക്തവും മദ്യവും ഭക്ഷണവും
Jul 10, 2025 08:48 AM | By Amaya M K

പാലക്കാട് : ( www.truevisionnews.com ) പട്ടണത്തിലെ ഹോട്ടലിന് സമീപമുള്ള ഒഴിഞ്ഞസ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ.

തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ താന്തോണിമലൈ വെള്ളഗൗണ്ടൻ നഗറിലെ പളനിസാമിയുടെ മകൻ പി. മണികണ്ഠൻ (27) ആണ് മരിച്ചത്. സംഭവത്തിൽ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തിരുന്ന സ്ത്രീയുൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌റ്റേഡിയം ബസ് സ്റ്റാൻഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലിന്റെ മതിലിനോടു തൊട്ടുള്ള ചതുപ്പുനിലത്താണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.

വെള്ള ഷർട്ടും നീല പാന്റ്‌സുമാണ് യുവാവിന്റെ വേഷം. ഹോട്ടലിന്റെ മതിലിനടുത്ത് മലർന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കാലിന് പരിക്കുണ്ട്. അടിവയറ്റിൽ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. സമീപത്ത് രക്തവും മദ്യവും ഭക്ഷണവും ഛർദിച്ച നിലയിലായിരുന്നു. വലതുകാലിലെ പാന്റ്സിൽ മുട്ടുവരെ ചെളി പിടിച്ചിട്ടുണ്ട്.

പുല്ലുനിറഞ്ഞു കിടക്കുന്ന സ്ഥലമാണിത്. മതിലിൽനിന്നോ മറ്റോ വീണതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് മണികണ്ഠനും സുഹൃത്തുക്കൾ ബുധനാഴ്ച രാവിലെയാണ് മുറിയൊഴിഞ്ഞത്. ഇവർ തമ്മിൽ ഹോട്ടലിനുള്ളിൽവെച്ച് തർക്കമുണ്ടായതായി സംശയമുണ്ട്.

പോസ്റ്റുമോർട്ടത്തിനു ശേഷമേ അപകടമാണോ കൊലപാതകമാണോയെന്നു പറയാൻ കഴിയൂയെന്ന നിലപാടിലാണ് പോലീസ്. സൗത്ത് പോലീസ്, ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

പോലീസ് നായ ഒഴിഞ്ഞ സ്ഥലത്ത് പരിശോധന നടത്തി. പോലീസ് നായ ഒഴിഞ്ഞ സ്ഥലത്തുള്ള വഴിയിലൂടെ സ്റ്റേഡിയം സ്റ്റാൻഡിനു സമീപത്തെ റോഡ് വരെ മണം പിടിച്ചു പോയി. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ. വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടത്തും.

A young man was found dead in a vacant lot; blood, alcohol, and food were found nearby in vomit.

Next TV

Related Stories
പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Jul 10, 2025 07:11 PM

പട്ടാപകൽ വീടിന്റെ ​ഗേറ്റ് മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നൗഷാദ് സൂര്യോദയയും കുടുംബവും മോഷണം നടന്ന വീടിന്റെ എതിർവശത്തുള്ള മറ്റൊരു വീട്ടിലാണ് സ്ഥിര താമസം. ​ഗേറ്റ് ഇളക്കിയെടുത്ത ശേഷം ബൈക്കിന്റെ...

Read More >>
വീടിന്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാന്‍ ടെറസില്‍ കയറി ; മധ്യവയസ്‌ക്കന്‍ കാല്‍വഴുതി അബദ്ധത്തില്‍ താഴെ വീണ് മരിച്ചു

Jul 10, 2025 10:40 AM

വീടിന്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാന്‍ ടെറസില്‍ കയറി ; മധ്യവയസ്‌ക്കന്‍ കാല്‍വഴുതി അബദ്ധത്തില്‍ താഴെ വീണ് മരിച്ചു

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ എന്‍.കുര്യാക്കോസ്, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ എം.പി.സുനില്‍കുമാര്‍...

Read More >>
വിദേശത്ത് ജോലി, ബിസിനസ് പ്രമോഷൻ; സമൂഹമാധ്യമങ്ങളിലൂടെ ഇരുപത്തിരണ്ടുകാരൻ തട്ടിയത് ലക്ഷങ്ങള്‍

Jul 10, 2025 10:30 AM

വിദേശത്ത് ജോലി, ബിസിനസ് പ്രമോഷൻ; സമൂഹമാധ്യമങ്ങളിലൂടെ ഇരുപത്തിരണ്ടുകാരൻ തട്ടിയത് ലക്ഷങ്ങള്‍

ഓൺലൈൻ സേവനങ്ങളും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്താണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്....

Read More >>
കുബുദ്ധി കുടുങ്ങിയില്ലേ , ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ എംഡിഎംഎ ;'ഡോണും കൂട്ടരും' പിടിയിൽ

Jul 10, 2025 09:16 AM

കുബുദ്ധി കുടുങ്ങിയില്ലേ , ഈത്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ എംഡിഎംഎ ;'ഡോണും കൂട്ടരും' പിടിയിൽ

വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ്...

Read More >>
ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു

Jul 10, 2025 09:04 AM

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു

മകളെ സമീപത്ത് ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. മുഹമ്മദ് ഫൈസലിനെ നാട്ടുകാർ ആറ്റിൽ നിന്ന് പുറത്ത് എത്തിച്ചെങ്കിലും...

Read More >>
പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട പതിനാലുകാരിക്ക് ദാരുണാന്ത്യം

Jul 10, 2025 08:53 AM

പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട പതിനാലുകാരിക്ക് ദാരുണാന്ത്യം

കാൽവഴുതിയ ശിവാനി വെള്ളത്തിൽ അകപ്പെട്ടു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
Top Stories

News Roundup

GCC News

//Truevisionall