അമ്പലമേട് : (piravomnews.in) ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ കെഎസ്ഇബി ഹൈടെൻഷൻ ലൈൻ പൊട്ടിത്തെറിച്ചു. മണൽ നിറച്ച വലിയ ട്രഞ്ചിലൂടെ കടന്നുപോകുന്ന ലൈൻ അമിതചൂട് കൂടിയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് സംഭവം. രാത്രി വൈകിയും തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല.
പൊട്ടിത്തെറിയെ തുടർന്ന് അയ്യൻകുഴി,അടൂർ, അമ്പലമുകൾ പ്രദേശമാകെ കറുത്ത പുകയും ദുർഗന്ധവും നിറഞ്ഞു. അയ്യൻകുഴി പ്രദേശത്തെ 38 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പനിയിലെയും തൃപ്പൂണിത്തുറ, തൃക്കാക്കര യൂണിറ്റുകളിലെയും അഗ്നി രക്ഷാസേന സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ രാത്രി റിഫൈനറിക്കുമുന്നിൽ പ്രതിഷേധിച്ചു.
Explosion at BPCL Kochi refinery
