തിരുവനന്തപുരം : (piravomnews.in) വഴുതക്കാട്ടെ കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിന്റെ കൊലപാകത്തിൽ പ്രതികളുടെ നിർണായക മൊഴി.
ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലാണ് ഹോട്ടലുടമയെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്. മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തിൽ സഹകരിച്ചിരുന്നില്ല.

ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിൻ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിലായിരുന്നു തൊഴിലാളികളും താമസിച്ചിരുന്നത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്.
കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് പിടിയിലായത്. കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിലായിരുന്നു.മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെയും ആക്രമിച്ചു. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു.
The resentment of being fired from their jobs; Statements of the accused in the murder of the hotel owner
