കൊച്ചി : (piravomnerws.in) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ 57 വർഷം പഴക്കമുള്ള കെട്ടിടമാണു കഴിഞ്ഞ ദിവസം തകർന്നത്. കൊച്ചി നഗരഹൃദയത്തിൽ അപകടക്കൂടായി നഗരത്തിനെ നാണം കെടുത്തുന്ന, എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിനും അതേ പഴക്കം.
ആയിരക്കണക്കിന് ആളുകൾ ദിവസവുമെത്തുന്ന, മഴ പെയ്താൽ ഒരുതുള്ളി വെള്ളം പുറത്തുപോകാത്ത, ഒട്ടേറെ ജീവനക്കാർ ജോലി ചെയ്യുന്ന കെഎസ്ആർടിസി കെട്ടിടം ഒരു പേടിസ്വപ്നമാണ്!

1968ലെ കേരളപ്പിറവി ദിനത്തിലാണു രാജ്യത്തെ ഏറ്റവും വലിയ ബസ് സ്റ്റാൻഡ് എന്ന ഖ്യാതിയോടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്ന ഖ്യാതിയോടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പിറന്നത്.
KSRTC bus stand building in disrepair due to old age
