അരൂർ ∙ കൊച്ചി മഹാനഗരത്തിന്റെ ഉപഗ്രഹ നഗരമായി വളരുന്ന അരൂരിൽ ബസുകൾ പാർക്കു ചെയ്യാൻ ഇടമില്ല. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ നാലുവരിപ്പാത പോലും ദുർഘടാവസ്ഥയിലാണ്.
ചേർത്തല - അരൂർ, ചേർത്തല–അരൂക്കുറ്റി വഴി എറണാകുളം, ചേർത്തല തുറവൂർ വഴി എറണാകുളം സർവീസ് നടത്തുന്ന 150ലേറെ സ്വകാര്യ ബസുകളുണ്ട്. ഇവയിൽ അരൂർ - അരൂക്കുറ്റി ,ചേർത്തല, അരൂർ - തുറവൂർ – ചേർത്തല സർവീസ് നടത്തുന്ന 70 ലേറെ ബസുകളുണ്ട്.

ഇവയ്ക്കൊന്നും ജില്ലയുടെ കവാടമായ അരൂരിൽ ബസ് ബേയോ, ബസ് സ്റ്റാൻഡോ ഇല്ല. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മേഖലയിൽ നാളുകളായി വലിയ ഗതാഗതപ്രശ്ങ്ങളാണു നേരിടുന്നത്. ഈ അവസ്ഥയിലും ഏറ്റവും തിരക്കേറിയ അരൂർ ക്ഷേത്രം ജംക്‌ഷനിലാണ് സ്വകാര്യ ബസുകൾ കൂട്ടത്തോടെ പാർക്കു ചെയ്യുന്നത്. മറ്റു മാർഗങ്ങളില്ലാത്തതാണു കാരണം.
There are no other options; there is no place to park buses.
