സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക്
Jul 7, 2025 01:49 PM | By Amaya M K

തിരുവനന്തപുരം : (piravomnews.in) സംസ്ഥാനത്ത് നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക് . സ്വകാര്യ ബസുടമകൾ ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകൾ മാധ്യമങ്ങളോട് പറഞ്ഞു.

ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും അർഹതപ്പെട്ടവർക്കു മാത്രമായി കുട്ടികളുടെ കൺസഷൻ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകൾ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്.

ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകൾ പറയുന്നു.

ചർച്ച പരാജയപ്പെട്ടതിനാൽ നാളെ സൂചന പണിമുടക്ക് നടത്തുമെന്നും 22 വരെയുള്ള സമയത്തിനിടെ ചർച്ചകളിൽ പുരോഗതി ഇല്ലെങ്കിൽ അനിശ്ചിതകാല സമരം നടക്കുമെന്നും ബസുടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.

Private buses to strike in the state tomorrow

Next TV

Related Stories
പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

Jul 7, 2025 07:50 PM

പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്.പരിക്കേറ്റ എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു....

Read More >>
 മഴക്കാലം കൂലിപ്പണിക്കാർക്ക് വറുതിയുടെ കാലം ; പട്ടിണികിടക്കാൻ ആകില്ല...കൂലിപ്പണിക്കാരൻ ഭാസ്കരന്റെ വിസിറ്റിങ് കാർഡ് ശ്രദ്ധ നേടുന്നു

Jul 7, 2025 01:57 PM

മഴക്കാലം കൂലിപ്പണിക്കാർക്ക് വറുതിയുടെ കാലം ; പട്ടിണികിടക്കാൻ ആകില്ല...കൂലിപ്പണിക്കാരൻ ഭാസ്കരന്റെ വിസിറ്റിങ് കാർഡ് ശ്രദ്ധ നേടുന്നു

'കൂലിപ്പണിക്കാരൻ' എന്ന് വച്ച് ഒരു വിസിറ്റിങ് കാർഡ് ഇറക്കി. എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നൽകുമെന്ന അടിക്കുറിപ്പോടെ അവസാനിക്കുന്ന...

Read More >>
ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി

Jul 7, 2025 01:28 PM

ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി

ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് വിവരം. ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസ് ആണ് ഇയാള്‍...

Read More >>
 ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ ചികിത്സ തേടി

Jul 7, 2025 10:29 AM

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ ചികിത്സ തേടി

ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ...

Read More >>
ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

Jul 7, 2025 10:25 AM

ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

നീർനായയുടെ കടിയേറ്റത് വനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്....

Read More >>
പെൺകുട്ടി ഗർഭിണിയായ സംഭവം ; ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്

Jul 7, 2025 10:18 AM

പെൺകുട്ടി ഗർഭിണിയായ സംഭവം ; ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്

പെൺകുട്ടിയും അനാഥാലയ നടത്തിപ്പുകാരിയുടെ മകനും അടുപ്പത്തിലായിരുന്നു. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതോടെ ഇരുവരുടെയും കല്യാണം...

Read More >>
Top Stories

News Roundup

//Truevisionall