പിറവം : (piravomnews.in) റീബിൽഡ്കേരള പദ്ധതിയിൽ ആരംഭിച്ച പെരുവ –പെരുവംമൂഴി റോഡ് നിർമാണം 2 വർഷത്തോളമായി നിലച്ചതോടെ റോഡിൽ കുഴികൾ നിറഞ്ഞു സഞ്ചാരയോഗ്യമല്ലാതായി.
കോട്ടയം ജില്ലയിൽ നിന്നു എംസി റോഡിനു സമാന്തരമായി പരിഗണിക്കുന്ന റോഡാണിത്.കൊച്ചി രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ ഉള്ളിടങ്ങളിലേക്കു പോകേണ്ടവർ ആശ്രയിക്കുന്നതിനാൽ ഗതാഗത തിരക്കുണ്ട്. റോഡിൽ 2 അടിയിലും ആഴമുള്ള കുഴികളിൽ രാത്രി വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി.

21 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർത്തിയാക്കുന്നതിനു 98 കോടി രൂപയാണു വകയിരുത്തിയത്. 2021 സെപ്റ്റംബറിൽ ആരംഭിച്ചു 2023 മധ്യത്തോടെ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടി കെഎസ്ടിപിയിൽ നിന്നു ഉപകരാർ എടുത്ത കമ്പനി പിൻമാറിയതോടെ നിർമാണം നിലച്ചു. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ ഓടയും അനുബന്ധ ജോലികളും പൂർത്തിയാകാത്തതോടെ വെള്ളക്കെട്ടും രൂക്ഷമാണ്.
Peruva-Peruvamuzhi road is full of potholes; waterlogging also
