ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ ചികിത്സ തേടി

 ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ ചികിത്സ തേടി
Jul 7, 2025 10:29 AM | By Amaya M K

കോഴിക്കോട്: (piravomnews.in) കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചമൂന്ന് വിദ്യാർത്ഥികൾ കൂടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. ചുണ്ടക്കുന്ന് സ്വദേശി അഭിഷേകാണ് ആദ്യം ചികിത്സ തേടിയത്.

അഭിഷേകിന്റെ സുഹൃത്തുക്കളാണ് ചികിത്സ തേടിയത്. ആരോ​ഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുണ്ടും ശരീരഭാഗങ്ങളും തടിച്ചുവീർക്കുകയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽപഴം എന്ന് കരുതിയാണ് കുട്ടി വിഷക്കായ കഴിച്ചത്. ചേര് മരത്തിന്റെ നാലു പഴമാണ് അഭിഷേക് കഴിച്ചത്. കഴിഞ്ഞ ദിവസം രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ചതിനെത്തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തിരിച്ചറിയാത്ത കായ്കളോ പഴങ്ങളോ കഴിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്, ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഞാവൽപ്പഴവുമായി സാമ്യമുള്ള വിഷമുള്ള കായ്കൾ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവയെ തിരിച്ചറിഞ്ഞ് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം.

Three more students seek hospital treatment after eating poisonous fruit they thought was a jjaval fruit

Next TV

Related Stories
ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

Jul 7, 2025 10:25 AM

ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

നീർനായയുടെ കടിയേറ്റത് വനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്....

Read More >>
പെൺകുട്ടി ഗർഭിണിയായ സംഭവം ; ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്

Jul 7, 2025 10:18 AM

പെൺകുട്ടി ഗർഭിണിയായ സംഭവം ; ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്

പെൺകുട്ടിയും അനാഥാലയ നടത്തിപ്പുകാരിയുടെ മകനും അടുപ്പത്തിലായിരുന്നു. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതോടെ ഇരുവരുടെയും കല്യാണം...

Read More >>
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്

Jul 7, 2025 10:11 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്

ഈ സമയമത്രയും വയോധികയ്ക്ക് ജീവനുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല....

Read More >>
ബസ് തട‌ഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, 46കാരൻ അറസ്റ്റിൽ

Jul 7, 2025 10:07 AM

ബസ് തട‌ഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, 46കാരൻ അറസ്റ്റിൽ

ഇയാള്‍ ജോലി ചെയ്യുന്ന വള്ളത്തിന്റെ മുതലാളിയെ അന്വേഷിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലാന്‍...

Read More >>
ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു

Jul 6, 2025 08:16 PM

ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു

ആംബുലൻസിന്റെ മുന്നിൽപോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക...

Read More >>
സമയത്തെ ചൊല്ലി ബസ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ സംഘർഷം ; കൂട്ടത്തല്ല്

Jul 6, 2025 08:08 PM

സമയത്തെ ചൊല്ലി ബസ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ സംഘർഷം ; കൂട്ടത്തല്ല്

തർക്കം പിന്നീട് കയ്യാങ്കളിയിലേക്കെത്തുകയും തുടർന്ന് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു....

Read More >>
News Roundup

//Truevisionall