പാലക്കാട്: ( piravomnews.in ) മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തർക്കം ആരംഭിച്ചത്.
തർക്കം പിന്നീട് കയ്യാങ്കളിയിലേക്കെത്തുകയും തുടർന്ന് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ടു ബസ്സുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു.
Conflict between employees at bus stand over time; no gang violence
