---
title: "ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു"
english_title: "Ambulance carrying pregnant woman loses control, crashes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300960/ambulance-carrying-pregnant-woman-loses-control-crashes"
published_at: "2025-07-06T20:16:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a8c69b94ad_accident.jpg"
keywords: []
---

# ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണംനഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണംനഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു.

കാര്യവട്ടം അമ്പലത്തിങ്കരയിലാണ് സംഭവം. കടയ്ക്കാവൂരിൽനിന്ന് എസ്എടി ആശുപത്രിയിലേക്ക് ​ഗർഭിണിയുമായി പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളിൽ ഇടിച്ചത്.

ആംബുലൻസിന്റെ മുന്നിൽപോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്.

അപകടത്തെ തുടർന്ന് ​ഗർഭിണിയായ യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു. ആംബുലൻസിലുണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകളെ ഉള്ളൂവെന്നാണ് വിവരം. കഴക്കൂട്ടം പോലീസ് സംഭവസ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300960/ambulance-carrying-pregnant-woman-loses-control-crashes)