തിരുവാണിയൂർ :(piravomnews.in) പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും നടത്തി. പ്രസിഡന്റ് സി ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അധ്യക്ഷയായി. ഡെപ്യൂട്ടി ഡയറക്ടർ വി പി സുസുധീശൻ, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്സ്, കൃഷി ഓഫീസർ ഡോ. സ്മിനി വർഗീസ്, ബിജു മുണ്ടക്കൽ, സിന്ധു കൃഷ്ണകുമാർ, ഓമന നന്ദകുമാർ, ബിന്ദു മനോഹർ എന്നിവർ സംസാരിച്ചു. പച്ചക്കറിത്തൈകളും വിത്തും വിതരണം ചെയ്തു.

Njattuvela Chanda and Karshasa Sabha were held
