പെരുമ്പാവൂർ: (piravomnews.in) അനധികൃത മദ്യവിൽപ്പന നടത്തിയ മധ്യവയസ്കൻ പിടിയിലായി. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷിനെയാണ് ( 53) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
ഇയാളിൽ നിന്ന് 18കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി ഭാഗത്തു നിന്നാണ് പിടികൂടിയത്.

രാജേഷിൻ്റെ ബന്ധുവിൻ്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട്ടിലായിരുന്നു വിൽപ്പന.മദ്യ വിൽപ്പനയിലൂടെ ലഭിച്ച 2300 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ ടി എം സൂഫി, എസ് ഐ ശിവപ്രസാദ്, സീനിയർ സി പി ഒ ശിവാനന്ദൻ കർത്ത, സി പി ഒ മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Middle-aged man arrested for illegally selling liquor
