കൊച്ചി : (piravomnews.in) തീരമാകെ വിഴുങ്ങുന്ന കടലാക്രമണത്തിൽ വിറങ്ങലിച്ച നാളുകൾ ഇപ്പോൾ ചെല്ലാനംകാർക്ക് പഴങ്കഥ.
പൊന്നാപുരം കോട്ടപോലെ ഏഴുകിലോമീറ്ററിലേറെ നീളത്തിൽ ചെല്ലാനം തീരത്തുയർന്ന ടെട്രാപോഡ് കടൽഭിത്തിക്കപ്പുറത്ത് ഇപ്പോൾ കടൽ തോറ്റു പിൻവാങ്ങുന്നു.

പഴയതുപോലെ തീരത്തേക്ക് തള്ളിക്കയറി തീരവാസികളുടെ വീടും സമ്പാദ്യവും കടലെടുക്കുന്നില്ല. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ തീരസംരക്ഷണ നടപടികളാണ് ചെല്ലാനത്തിന്റെ നിത്യദുഃഖത്തിന് പരിഹാരം കണ്ട് തീരം ശാന്തമായുറങ്ങാൻ അവസരമൊരുക്കിയത്.
The days of being devastated by the sea's erosion that swallowed up the entire coast; now a thing of the past for the people of Chellanam
