കാക്കനാട് : (piravomnews.in) തൃക്കാക്കര നഗരസഭയിൽ കൗൺസിലിനെ അറിയിക്കാതെ കോടികളുടെ ടെൻഡർ നടപടികൾ നടക്കുന്നതായി ആരോപണം.
ഭരണസമിതി അറിയാതെ സോളാർ സിറ്റി സ്ഥാപിക്കാനായി 1.8 കോടി രൂപയുടെ ടെൻഡർ നടപടികൾ എഎക്സ്ഇ നടത്തിയെന്ന് മുസ്ലിംലീഗ് അംഗവും മുൻ വൈസ് ചെയർമാനുമായ പി എം യൂനസ് കൗൺസിൽ യോഗത്തിൽ ആരോപിച്ചു. കൗൺസിൽ യോഗത്തിൽ അജൻഡ വയ്‌ക്കാതെ നേരിട്ട് ഡിപിസിയിൽ പാസാക്കി രണ്ടുതവണ ടെൻഡർ വിളിച്ചെന്നും ഇത് കൗൺസിലർമാരോ നഗരസഭാ അധ്യക്ഷയോഅറിഞ്ഞിട്ടില്ലെന്നും യൂനസ് പറഞ്ഞു.

പൊതുഫണ്ട് ഉപയോഗിച്ച് കോൺഗ്രസ് അംഗത്തിന്റെ വാർഡിലേക്ക് നഗരസൗന്ദവൽക്കരണത്തിനായി ഒന്നരക്കോടി രൂപയുടെ പദ്ധതിക്കുള്ള ആദ്യഘട്ട ടെൻഡർ നടപടികളെ എൽഡിഎഫ് എതിർത്തു. കോടികളുടെ പൊതുഫണ്ട് ഒരു വാർഡിലെ സൗന്ദര്യവൽക്കരണ പദ്ധതിക്കായിമാത്രം വിനിയോഗിക്കുന്നത് നീതിയല്ലെന്ന് എൽഡിഎഫ് എതിർത്തു.
കോടികളുടെ പൊതുഫണ്ട് ഒരു വാർഡിലെ സൗന്ദര്യവൽക്കരണ പദ്ധതിക്കായിമാത്രം വിനിയോഗിക്കുന്നത് നീതിയല്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. സൗന്ദര്യവൽക്കരണ പദ്ധതി നടപടിക്രമം കൗൺസിൽ യോഗത്തിലോ പൊതുമരാമത്ത് സ്ഥിരംസമിതിയിലോ അറിയിച്ചിട്ടില്ലെന്ന് സ്ഥിരംസമിതി അധ്യക്ഷ റസിയ നിഷാദ് പറഞ്ഞു. പൊതുഫണ്ട് വിനിയോഗിക്കുന്ന പ്രവൃത്തികളൊന്നും പൊതുമരാമത്ത് സ്ഥിരംസമിതിയെ അറിയിക്കാറില്ലെന്നും റസിയ പറഞ്ഞു.
Allegations are made that tender procedures worth crores are being carried out in Thrikkakara Municipality without informing the council.
