---
title: "ഓഞ്ഞിത്തോട്  സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ  തുടങ്ങി "
english_title: "Onjithode protection: Encroachments cleared and stone laying begins"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/297340/onjithode-protection-encroachments-cleared-and-stone-laying-begins"
published_at: "2025-06-20T13:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68551a6a8cb65_safe.jpg"
keywords: []
---

# ഓഞ്ഞിത്തോട്  സംരക്ഷണം: കൈയേറ്റം ഒഴിപ്പിച്ച്‌ കല്ലിടൽ  തുടങ്ങി 

> **Lead Summary:** ആലുവ : കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ ഓഞ്ഞിത്തോട്ടിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പെരിയാറിൽനിന്നുള്ള നീരോഴുക്ക് വർധിപ്പിക്കാനുള്ള നടപടികൾ തുടങ്ങി.

## Article Content

ആലുവ : കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ ഓഞ്ഞിത്തോട്ടിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പെരിയാറിൽനിന്നുള്ള നീരോഴുക്ക് വർധിപ്പിക്കാനുള്ള നടപടികൾ തുടങ്ങി.

കോടതി നിർദേശപ്രകാരം സർവേ നടന്ന എലൂക്കര ഭാഗത്താണ്‌ കല്ലിടൽ തുടങ്ങിയത്‌. പലയിടത്തും അതിർത്തിക്കല്ലിടുന്നതിൽ തർക്കം ഉണ്ടായിരുന്നു.

പഞ്ചായത്തിന്റെ കീഴിലുള്ള 12 കിലോമീറ്റർ ഭാഗത്ത്‌ കൈയേറ്റം കണ്ടെത്തി കുറ്റികൾ സ്ഥാപിച്ചുവെങ്കിലും ചിലർ പിഴുതുമാറ്റിയിരുന്നു. 404 അതിർത്തിക്കല്ലുകളിൽ 132 എണ്ണം സ്ഥാപിക്കാനുണ്ട്. പഞ്ചായത്ത്‌ അധികൃതരുടെയും തഹസിൽദാരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു കല്ലിടൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/297340/onjithode-protection-encroachments-cleared-and-stone-laying-begins)