കാലടി : (piravomnews.in) റോഡ് നിർമാണത്തിന്റെ പേരിൽ ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള വഴിയടച്ച് പാർശ്വഭിത്തി കെട്ടി കാലടി പഞ്ചായത്ത് അധികൃതർ.
രോഗിയായ പിരാരൂർ പാറയ്ക്ക ദേവസിക്ക് ഇതുമൂലം ബുദ്ധിമുട്ട് നേരിട്ടു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴം ഉച്ചയ്‌ക്ക് ദേവസിയെ കനിവ് പാലിയേറ്റീവ് പ്രവർത്തകരായ കെ കെ സഹദേവൻ, പി ആർ ഗോപി, വി കെ മാധവൻ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാനും ചേര്‍ന്ന് കട്ടിലിൽ കിടത്തി ചുമന്നാണ് പ്രധാന റോഡിലേക്കെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിലേക്കയച്ചത്.

പിന്നീട് ഇദ്ദേഹത്തെ എറണാകുളം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.എംഎൽഎ ഫണ്ട് ഉപയോഗിച്ച് കാലടി പിരാരൂരിലെ തലാശേരി ആവണംകോട് കനാൽബണ്ട് റോഡ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി നടന്ന അശാസ്ത്രീയ നിർമാണമാണ് ദേവസിയുടെ വീട്ടിലേക്കുള്ള വഴിയടച്ചത്.
Panchayat builds wall blocking road to heart patient's house
